20 June Sunday

ഖഷോഗി വധം: തുർക്കിയിൽ വിചാരണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


അങ്കാര
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ തുർക്കി വിചാരണ ആരംഭിച്ചു. ഇസ്‌താംബുൾ പ്രവിശ്യയിലെ കാഗ്‌ലയാൻ ജില്ലയിലെ മുഖ്യകോടതിയിലാണ് 20 സൗദി പൗരന്മാരുടെ‌ വിചാരണ ആരംഭിച്ചത്‌. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാന്റെ മുതിർന്ന രണ്ട്‌ സഹായികളും ഇവരിൽ‌ ഉൾപ്പെടും.

സൗദി അറേബ്യയുടെ മുൻ ഡെപ്യൂട്ടി രഹസ്യാന്വേഷണ തലവൻ അഹമ്മദ്‌ അൽ അസീരിയാണ്‌ കൊലയാളികളെ നിയോഗിച്ചതും കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ്‌ കുറ്റാരോപണം. മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന സൗദ്‌ അൽ ഖത്താനിക്ക്‌ എതിരെയും ആരോപണമുണ്ട്‌. കുറ്റാരോപിതർക്കായി തുർക്കി നേരത്തെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. 2018 ഒക്‌ടോബർ രണ്ടിനാണ്‌ ഇസ്‌താംബുളിലെ സൗദി കോൺസുലേറ്റിൽവച്ച്‌ ഖഷോഗിയെ വധിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top