24 October Saturday

അമേരിക്കയിൽ പൊലീസ് വേട്ട ; കറുത്തവംശജനെ വെടിവച്ച്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ വീണ്ടും പൊലീസുകാർ കറുത്ത വംശജനെ വെടിവച്ചുകൊന്നു.  ജേക്കബ്‌ ബ്ലേക്കിനെ ആക്രമിച്ചതിൽ പ്രതിഷേധം പടരുന്നതിനിടെയാണ്‌ വീണ്ടും കറുത്ത വംശജനെ പൊലീസ്‌ കൊലപ്പെടുത്തിയത്‌. ലൊസ്‌ ഏഞ്ചൽസിലാണ്‌ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഡിജോൺ കിസ്സി (29)നെ കൊലപ്പെടുത്തിയത്‌.

ട്രാഫിക് നിയമം ലംഘിച്ചെന്ന്‌ ആരോപിച്ച്‌ രണ്ടു പൊലീസുകാർ കിസ്സിയെ തടഞ്ഞു. തുടർന്ന്‌ ഇയാൾ സൈക്കിൾ ഉപേക്ഷിച്ച്‌ ഓടി. പൊലീസ്‌ പിന്തുടർന്ന്‌ പിടികൂടിയപ്പോൾ കൈയിലുണ്ടയിരുന്ന വസ്‌ത്രമടങ്ങിയ ഭാണ്ഡത്തിൽനിന്ന്‌ തോക്ക്‌ നിലത്തുവീണു. ഇതിനെ തുടർന്നാണ്‌  വെടിവച്ചതെന്നാണ്‌ പൊലീസ്‌ ഭാഷ്യം. കൈയിൽ  തോക്കുണ്ടാകുകയും പൊലീസുകാരിൽ ഒരാളെ ആക്രമിക്കുകയും ചെയ്‌തതിനാലാണ്‌ വെടിവച്ചതെന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു.

വെടിവയ്‌ക്കേണ്ട ആവശ്യം എന്തായിരുന്നെന്നും പൊലീസിനെതിരെ ചോദ്യം ഉയരുന്നുണ്ട്‌. ദക്ഷിണ ലൊസ് ഏഞ്ചൽസിൽ തിങ്കളാഴ്ച രാത്രി നൂറിലധികംപേർ പ്രതിഷേധവുമായി തെരുവിലിറങ്ങി. സമരക്കാർ പൊലീസ്‌ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top