31 October Saturday

വാക്‌സിനായുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാകില്ല: യുഎസ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 3, 2020


വാഷിങ്‌ടൺ
അന്താരാഷ്ട്രതലത്തിൽ കോവിഡ്‌ വാക്‌സിൻ വികസിപ്പിക്കാനുള്ള സംയുക്ത ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന്‌ അമേരിക്ക. ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ)യോടുള്ള എതിർപ്പ‌ിന്റെ ഭാഗമായാണ്‌ നടപടി. ഡബ്ല്യൂഎച്ച്‌ഒ ചൈനയുടെ വലിയ സ്വാധീനത്തിലാണെന്നും  പരിഷ്‌കാരം ആവശ്യമാണെന്നും ട്രംപ്‌ പറഞ്ഞു.

വൈറസിനെ പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് അമേരിക്ക തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി ഇടപെടൽ തുടരുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ജഡ് ഡെരെ പറഞ്ഞു.‌ പക്ഷേ, അഴിമതിക്കാരായ ലോകാരോഗ്യ സംഘടനയും ചൈന സ്വാധീനിച്ച ബഹുരാഷ്ട്ര സംഘടനകളുമായി സഹകരിക്കില്ലെന്നും വക്താവ്‌ പറഞ്ഞു.

നിലവിൽ നൂറ്റമ്പതോളം രാജ്യമാണ്‌ ആരോഗ്യ സംഘടനയുടെ കീഴിൽ വാക്‌സിനായുള്ള ശ്രമങ്ങൾ തുടരുന്നത്‌. ട്രംപ്‌ സർക്കാരിന്റെ നടപടി  ദീർഘവീക്ഷണമില്ലാത്തും കോവിഡ്‌ പ്രതിരോധത്തെ ബാധിക്കുന്നതുമാണെന്ന്‌ യുഎസിലെ ഡോക്ടർ അമി ബേര പ്രതികരിച്ചു. കോവാക്‌സിന്റെ ഭാഗമാകുന്നത്‌ ആര്‌ വാക്‌സിൻ ഉൽപ്പാദിപ്പിച്ചാലും അത്‌ അമേരിക്കയ്‌ക്ക്‌ ലഭ്യമാക്കുന്നത്‌ വഴിയൊരുക്കും. നിലവിലെ നടപടി രാജ്യത്തെ അപകടത്തിലാക്കുമെന്നും ഇവർ വിമർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top