14 August Friday

2036 വരെ പുടിന്‌ പ്രസിഡന്റാകാം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


മോസ്‌കോ
റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്‌ 2036 വരെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാനുള്ള ഭരണഘടനാ ഭേദഗതിക്ക്‌ ഹിതപരിശോധനയിൽ അംഗീകാരം.
99.01 ശതമാനം വോട്ടെണ്ണിയപ്പോൾ 78.03 ശതമാനമാളുകളും ഭരണഘടനാ ഭേദഗതി അംഗീകരിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ(സിഇസി) പറഞ്ഞു. ഈവർഷം ജനുവരി 15നാണ്‌ ഭരണഘടനാ ഭേദഗതിക്കുള്ള ഹിതപരിശോധന പുട്ടിൻ അവതരിപ്പിച്ചത്‌.

14 അനുച്ഛേദങ്ങളിലായി 206 ഭേദഗതിയാണ്‌ കൊണ്ടുവരുന്നത്‌. കുറഞ്ഞ വേതനം 12130 റൂബിൾ(14622.82 രൂപ) ആക്കുക, റഷ്യയുടെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക, അധിനിവേശം തടയുക, പെൻഷന്‌ നിശ്ചിത സൂചിക തയ്യാറാക്കുക  എന്നിവയാണ്‌ ഭേദഗതിയിൽ ഉൾപ്പെടുക.  ജൂൺ 25 മുതൽ ജൂലൈ ഒന്നുവരെയാണ്‌ ഹിതപരിശോധനയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ നടന്നത്‌. 65 ശതമാനം റഷ്യക്കാർ 800 പൊളിങ്‌ സ്‌റ്റേഷനിലായാണ്‌ വോട്ട്‌ ചെയ്തത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top