26 November Thursday

എച്ച്‌1ബി വിസ വിലക്ക്‌ പിൻവലിക്കും: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


വാഷിങ്ടൺ
താൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എച്ച്‌വൺബി വിസ വിലക്ക്‌ പിൻവലിക്കുമെന്ന്‌ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥി ജോ ബൈഡൻ. എൻബിസി വാർത്താ ചാനൽ നടത്തിയ പരിപാടിയിലാണ്‌ ബൈഡൻ ഇക്കാര്യം പറഞ്ഞത്‌.

ജൂൺ 23നാണ്‌ എച്ച്‌വൺബി വിസയ്‌ക്കടക്കമുള്ള തൊഴിൽവിസയ്ക്ക് ‌ ട്രംപ്‌ നിരോധനം ഏർപ്പെടുത്തിയത്‌. ഐടി മേഖലയിലടക്കമുള്ള നിരവധി ഇന്ത്യക്കാരെ ഇത്‌ പ്രതികൂലമായി ബാധിച്ചിരുന്നു. അമേരിക്കയിലെ ഒട്ടുമിക്ക കമ്പനികളിലും മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരാണ്‌ ജോലിചെയ്യുന്നത്‌. ഉദ്യോഗവിസയിൽ അമേരിക്കയിലെത്തി ജോലിയെടുക്കുന്നവരാണ്‌ അമേരിക്ക കെട്ടിപ്പെടുത്തതെന്ന്‌  ബൈഡൻ പറഞ്ഞു. പ്രസിഡന്റായാൽ അഭയാർഥികൾക്ക്‌ അമേരിക്കയിലേക്കുള്ള പ്രവേശനം  അുനവദിക്കുകയും മുസ്ലീങ്ങൾക്കുള്ള യാത്രാനിരോധനം നീക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top