13 July Monday
ദുബായിൽ ഷോപ്പിങ് മാളുകൾ തുറന്നു

ആഫ്രിക്കയിൽ ഒന്നരലക്ഷം കോവിഡ്‌ ബാധിതർ ; അമേരിക്കയിൽ മരണസംഖ്യ 108000 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


ജോഹന്നാസ്‌ബർഗ്‌
ഇന്ത്യയ്‌ക്കൊപ്പം ജനസംഖ്യയുള്ള ആഫ്രിക്കയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം  150,000 കടന്നു. 4534 പേർ ഇതുവരെ മരിച്ചു. വൈറസിന്റെ പ്രാദേശിക വ്യാപനം വർധിക്കുമ്പോഴും പലയിടത്തും വൈദ്യസഹായം എത്താത്ത സ്ഥിതിയാണുള്ളത്‌. റുവാണ്ടയിൽ കോവിഡ്‌ ബാധിച്ച്‌ ആദ്യമരണം റിപ്പോർട്ട്‌ ചെയ്തതിനാൽ ലോക്‌ഡൗൺ പിൻവലിക്കുന്നത്‌ നീട്ടി. 

ആഫ്രിക്കയിലെ വിമാന സർവീസുകളെയും കോവിഡ്‌–-19 കാര്യമായി ബാധിച്ചു. കാൽനൂറ്റാണ്ടിനിടയിൽ ആദ്യ സാമ്പത്തികമാന്ദ്യത്തെ നേരിടുകയാണ്‌ ആഫ്രിക്ക. മിക്ക വിമാന സർവീസുകളും ഇതെങ്ങനെ അതിജീവിക്കുമെന്ന്‌ സംശയത്തിലാണ്‌. ഏതോപ്യയിൽ ചില വിമാനക്കമ്പനികൾ കാർഗോ സർവീസ്‌ തുടങ്ങിയിരുന്നു.

അമേരിക്കയിൽ മരണസംഖ്യ 108000 കടന്നു. നേഴ്‌സിങ് ഹോമുകളിൽ താമസിച്ചിരുന്ന 26000  പേരെങ്കിലും മരിച്ചിട്ടുണ്ട്‌.

● പാകിസ്ഥാനിൽ പ്രവിശ്യാ സഭാംഗം കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 4065 പേർ പുതുതായി രോഗബാധിതരായി. 83,021 പേരാണ്‌ ആകെ രോഗബാധിതർ.

● ദുബായിൽ സുരക്ഷാ മുൻകരുതലുകളോടെ ഷോപ്പിങ് മാളുകൾ തുറന്നു. മാർച്ച്‌ 23നാണ്‌  ഇവ അടച്ചത്‌.

● യുഎഇയിൽ 200 പേരാണ്‌ മരിച്ചത്‌. 35,788 പേർ രോഗബാധിതരാണ്‌.

● കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടയിൽ‌ ദക്ഷിണ കൊറിയയിൽ സ്കൂളുകൾ തുറന്നു. 11,590 പേർ ഇവിടെ രോഗബാധിതരാണ്‌. 273 പേർ മരിച്ചു.

● ജർമനി ജൂൺ 15ന്  യൂറോപ്യൻ രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക്‌ നീക്കും.

● ബംഗ്ലാദേശി ബോട്ട്‌ സർവീസുകൾ പുനരാരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top