07 August Friday

യുഎസ്‌ സൈനികരെ കൊല്ലാൻ റഷ്യൻ സഹായം: മാധ്യമങ്ങൾക്കെതിരെ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


വാഷിങ്‌ടൺ
അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരെ കൊല്ലാൻ റഷ്യ താലിബാന്‌ പാരിതോഷികം വാഗ്‌ദാനം ചെയ്‌തതായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു എന്ന വാർത്തയുടെ പേരിൽ മാധ്യമങ്ങൾക്കെതിരെ ട്രംപ്‌. അതേസമയം നേരത്തേ റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിലും ഒരുവർഷം മുമ്പേ, 2019 ആദ്യംതന്നെ വൈറ്റ്‌ഹൗസ്‌ ഉന്നതർക്ക്‌ വിവരം ലഭിച്ചിരുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു. കോവിഡ്‌ നിയന്ത്രിക്കുന്നതിലെ പരാജയത്തിന്‌ പിന്നാലെ അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലായിട്ടും വേണ്ടത്‌ ചെയ്‌തില്ലെന്ന്‌ വിമർശനമുയർന്നു.

ആദ്യം ന്യൂയോർക്‌ ടൈംസാണ്‌ കഴിഞ്ഞ ദിവസം താലിബാന്‌ റഷ്യൻ വാഗ്ദാനം സംബന്ധിച്ച വിവരം റിപ്പോർട്ട്‌ ചെയ്‌തത്‌. ഇത്‌ സംബന്ധിച്ച വാർത്തകൾ വ്യാജമാണെന്ന്‌ ചൊവ്വാഴ്‌ച ട്രംപ്‌ ആരോപിച്ചു. യുഎസ്‌ കോൺഗ്രസ്‌ അംഗങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ വൈറ്റ്‌ഹൗസ്‌ രഹസ്യാന്വേഷണ സമിതി പ്രതിനിധികൾ അടക്കമുള്ളവരോട്‌ വിശദീകരണം നടത്തിയെങ്കിലും പുതിയ വിവരമൊന്നും ലഭിച്ചില്ല എന്ന്‌ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക്‌ അംഗങ്ങൾ വിമർശനം തുടരുകയാണ്‌. ‘നിരുത്തരവാദപരവും തെറ്റായ’തുമായ റിപ്പോർട്ടുകൾ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ നശിപ്പിക്കുമെന്ന്‌ വൈറ്റ്‌ഹൗസ്‌ വക്താവ്‌ കെയ്‌ലീ മക്കെനാനി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top