07 August Friday

വെസ്റ്റ്‌ ബാങ്ക്‌ കൂട്ടിച്ചേർക്കൽ അനിശ്ചിതത്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ജറുസലേം 
അമേരിക്ക ഒഴികെ ലോകം ഒന്നടങ്കം എതിർത്തതോടെ, വെസ്റ്റ്‌ ബാങ്കിനെ ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കാനുള്ള പ്രധാനമന്ത്രി നെതന്യാഹുവിന്റെ നീക്കം അനിശ്ചിതത്വത്തിൽ. പദ്ധതി നിശ്ചയിച്ച തീയതിയിൽ തന്നെ തുടങ്ങുന്നത്‌  സംശയമാണെന്ന്‌ വിദേശമന്ത്രി ഗാബി അഷ്‌കെനാസി പറഞ്ഞു. 

ജൂലൈ ഒന്നിന്‌ പലസ്‌തീൻ പ്രദേശത്തെ ഇസ്രയേലിനോട്‌ കൂട്ടിച്ചേർക്കാൻ ആരംഭിക്കുമെന്നായിരുന്നു അറിയിച്ചത്‌. ജനുവരി 30നാണ്‌ പ്രഖ്യാപനമുണ്ടായത്‌. വെസ്റ്റ്‌ ബാങ്കിലെ 30ശതമാനം സ്ഥലം ഇസ്രയേലിന്റെ ഭാഗമാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ ബ്രിട്ടനുൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.  പദ്ധതി ജൂലൈ ഒന്നിന്‌  അവതരിപ്പിക്കാൻ ഇസ്രയേലി ഭരണസഖ്യം നേരത്തേ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഇത്‌ മാറ്റിവച്ചാലും കുഴപ്പമില്ലെന്ന്‌ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ്‌ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ അമേരിക്കയുമായി ചർച്ച തുടരുമെന്ന്‌ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top