23 September Wednesday

മൈക്കൽ ബ്രൗൺ കൊലപാതകം : ഉദ്യോഗസ്ഥനെതിരെ കേസില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ന്യൂയോർക്കിൽ പൊലീസ്‌ കൊലപ്പെടുത്തിയ കറുത്തവർഗക്കാരുടെ ഓർമയ്‌ക്കായി ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം നടത്തിയ പ്രതിഷേധം


ക്ലേട്ടൺ
കറുത്ത വംശജനായ മൈക്കൽ ബ്രൗണിനെ വെടിവച്ച്‌ കൊലപ്പെടുത്തിയ മുൻ പൊലീസ്‌ ഉദ്യോഗസ്ഥൻ ഡാരൻ വിൽസനെതിരെ കേസെടുക്കാനാകില്ലെന്ന്‌ സെന്റ്‌ ലൂയിസ്‌ കൗണ്ടി സർക്കാർ അഭിഭാഷകൻ വെസ്‌ലി ബെൽ. ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തെതുടർന്ന്‌ അമേരിക്കയിൽ ഉടലെടുത്ത പ്രതിഷേധം ശാന്തമാകുമ്പോഴാണ്‌ വിവാദ നടപടി. 

അഞ്ചുമാസം നീണ്ട തെളിവെടുപ്പുകൾക്കും ചോദ്യംചെയ്യലിനുംശേഷമാണ്‌ തീരുമാനമുണ്ടായത്‌. തന്റെ ജീവിതത്തിൽ ഇതുവരെ എടുത്ത ഏറ്റവും കഠിനമായ തീരുമാനമായിരുന്നു ഇതെന്നാണ്‌ വെസ്‌ലി ബെല്ലിന്റെ പ്രതികരണം. കൊലപാതകം നടത്തിയതിന്‌ തക്കതായ തെളിവുകൾ ലഭ്യമായില്ലെന്നാണ്‌ ബെൽ പറഞ്ഞത്‌‌.


 

മൂന്നാംതവണയാണ്‌ വെള്ളക്കാരനായ ഡാരൻ വിൽസനെതിരെ കേസെടുക്കാത്തത്‌. 2014 നവംബറിൽ വിൽസനെ ശിക്ഷിക്കണ്ടെന്ന്‌ മധ്യസ്ഥ സമിതിയുടെ വിധിയുണ്ടായിരുന്നു. 2015 മാർച്ചിൽ അമേരിക്കൻ നീതിന്യായവകുപ്പും കേസെടുക്കാനാകില്ലെന്ന്‌ അറിയിച്ചു.

കറുത്ത വംശജനായ വെസ്‌ലി ബെൽ സർക്കാർ അഭിഭാഷകനാകുന്നതോടെ മൈക്കൽ ബ്രൗണിന്‌ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുബാംഗങ്ങളും പൗരാവകാശ പ്രവർത്തകരും. 2014 ആഗസ്‌ത്‌ ഒമ്പതിനായിരുന്നു 18 വയസ്സുള്ള മൈക്കൽ ബ്രൗണിനെ വെടിവച്ചു കൊന്നത്‌. അകാരണമായി വണ്ടിയിൽനിന്ന്‌ വലിച്ചിഴച്ച്‌ മർദിച്ചതിനുശേഷം വെടിവയ്ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. കൈയുയർത്താൻ പറഞ്ഞശേഷം ഡാരൺ വിൽസൻ പിന്നിൽനിന്ന്‌ വെടിവയ്ക്കുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top