19 August Monday

അമേരിക്ക വെനസ്വേലയിൽ ഇടപെടുന്നത‌് അവസാനിപ്പിക്കണം: റഷ്യ

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019


മോസ‌്കോ
വെനസ്വേലയിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രശ‌്നത്തിൽ അമേരിക്ക കൈകടത്തുന്നത‌് അവസാനിപ്പിക്കണമെന്ന‌് റഷ്യ. വെനസ്വേലയിലേക്ക‌് അടിയന്തര ആവശ്യങ്ങൾക്കായി സൈനിക ഉദ്യോഗസ്ഥരെ വിട്ടുനൽകാൻ തയ്യാറാണെന്നും റഷ്യ അറിയിച്ചു.

‘അമേരിക്ക വെനസ്വേലയെ ഭീഷണിപ്പെടുത്തുന്നതും സാമ്പത്തിക മേഖലയെ ഞെരുക്കുന്നതും അവസാനിപ്പിക്കണം. അന്താരാഷ‌്ട്ര നിയമത്തിന‌് വിരുദ്ധമായി ആഭ്യന്തരയുദ്ധത്തിന‌് കോപ്പുകൂട്ടാനാണ‌് അമേരിക്ക ശ്രമിക്കുന്നത‌്.’ റഷ്യയുടെ വിദേശകാര്യ പ്രതിനിധി മരിയ സഖോറോവ പറഞ്ഞു.

കഴിഞ്ഞദിവസം വെനസ്വേലയ്ക്ക‌് ആയുധങ്ങൾ നൽകുന്ന പ്രവണത റഷ്യ അവസാനിപ്പിക്കണമെന്ന‌്  ജോൺ ബോൾട്ടൻ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, റഷ്യ ആയുധങ്ങൾ നൽകുന്നില്ലെന്ന‌് മരിയ വ്യക്തമാക്കി.  നേരത്തെ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് റഷ്യൻ സൈന്യത്തോട‌് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യമുള്ള സമയംവരെ  വെനസ്വേലയിൽ ഉണ്ടാകുമെന്ന‌് റഷ്യ പറഞ്ഞിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top