09 August Sunday

അമേരിക്കയിൽ കറുത്ത വംശജരായ 2 ട്രാൻസ്‌ജെൻഡർമാർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020

റിയാ മിൽട്ടൺ / ഡൊമിനിക്ക്‌ ഫെൽസ്‌


ഫിലാഡെൽഫിയ
കറുത്ത വംശജരായ രണ്ട്‌ ട്രാൻസ്‌ജെൻഡർമാർ കൊല്ലപ്പെട്ടതും അമേരിക്കയിൽ പ്രതിഷേധത്തിനിടയാക്കി. ഒഹയോയിലെ ലിബർട്ടി ടൗൺഷിപ്പിൽ താമസക്കാരിയായ റിയാ മിൽട്ടണും ഫിലാഡെൽഫിയക്കാരിയായ ഡൊമിനിക്ക്‌ ‘റെം’മീ ഫെൽസുമാണ്‌ ഈ ആഴ്ച കൊല്ലപ്പെട്ടത്‌. ഫെൽസിന്റെ മൃതദേഹം സ്‌കയ്‌കോ നദിയിൽനിന്നാണ്‌ കണ്ടെത്തിയത്‌. മൃതദേഹത്തിൽ കുത്തേറ്റ പാടുകളും മുഖത്തും ശരീരത്തും ചതവുകളുമുണ്ട്‌. കാലുകൾ മുറിച്ച നിലയിലാണ്‌. രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു.

റിയാ മിൽട്ടനെ, കേലബ്‌ ടുസൂൺ, ടയർ ക്രോസ്‌ എന്നിവരും പതിനാലുകാരിയും ചേർന്ന്‌‌ പാർക്കിലേക്ക്‌ ക്ഷണിച്ച്‌ പണവും കാറും തട്ടിയെടുക്കാൻ ശ്രമിച്ചു. തടഞ്ഞ റിയയെ കേലബ്‌ വെടിവച്ചു കൊല്ലുകയായിരുന്നു. ഈ വർഷം ഇതുവരെ അമേരിക്കയിൽ 14 ട്രാൻസ്‌ജെൻഡർമാർ കൊല്ലപ്പെട്ടിട്ടുണ്ട്‌. ഇരകളിലധികവും കറുത്തവരടക്കം ന്യൂനപക്ഷ  വിഭാഗക്കാരാണ്‌ എന്നാണ്‌ റിപ്പോർട്ട്‌. ട്രംപ്‌ പ്രസിഡന്റായശേഷം വിദ്വേഷകുറ്റങ്ങൾ വർധിച്ചു.

ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റർ സമരത്തിനൊപ്പം ബ്ലാക്ക്‌ ട്രാൻസ്‌ ലൈവ്‌സ്‌ മാറ്റർ സമരങ്ങളും ഉയരേണ്ടതുണ്ടെന്ന്‌ മനുഷ്യാവകാശ പ്രവർത്തകൻ അൽഫോൺസോ ഡേവിഡ്‌ പറഞ്ഞു. ‌


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top