06 December Friday

കടുത്ത വര്‍ണവിവേചനം അനുഭവിക്കേണ്ടി വരുന്നു: ദുരിതങ്ങള്‍ വിവരിച്ച് ഫേസ്ബുക്ക് ജീവനക്കാരുടെ കത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

യുഎസ്> കമ്പനി തങ്ങളോട് വര്‍ണവിവേചനം കാണിക്കുന്നവെന്ന ആരോപണവുമായി ഫേസ്ബുക്ക് ജീവനക്കാര്‍. 12 പേരാണ്, തൊഴിലിടത്തില്‍  തങ്ങള്‍ക്ക് വലിയ തോതില്‍ വര്‍ണവിവേചനം അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വളരെ മോശപ്പെട്ട തൊഴില്‍ സംസ്‌കാരം കമ്പനിയില്‍ നിലനില്‍ക്കുന്നുവെന്നും ഇവര്‍  പരസ്യമാക്കിയ കത്തില്‍ വിശദീകരിച്ചു

 കറുപ്പ് നിറത്തിന്റെ പേരിലും ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന പേരിലും വലിയ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി തൊഴിലാളികള്‍ കത്തില്‍ വെളിപ്പെടുത്തി. എല്ലാ ആരോപണങ്ങള്‍ക്കും സാക്ഷികളുണ്ടെന്നും  കത്തില്‍ പറയുന്നു.

' വെളുത്ത നിറമുള്ളവര്‍ ഭക്ഷണം കഴിച്ച സ്ഥലം വൃത്തിയാക്കാന്‍ പറയുന്നു, എന്നാല്‍ ഇക്കാര്യം സൂപ്പര്‍വൈസറോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് മാത്രമായിരുന്നു മറുപടി, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തങ്ങളെ അഹങ്കാരികളും അക്രമികളുമായി സൂപ്പര്‍വൈസര്‍ മുദ്രകുത്തുന്നു';  കത്തില്‍ വിശദീകരിച്ചു.

അതേസമയം, സംഭവത്തില്‍ ഫേസ്ബുക്ക് ഘേദം പ്രകടിപ്പിക്കുകയും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി
 


പ്രധാന വാർത്തകൾ
 Top