23 September Wednesday

ഓസ്‌ട്രേലിയൻ വാർത്ത വ്യാജമെന്ന്‌ പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

പാക്‌ വിദേശ മന്ത്രാലയം


ഇസ്ലാമാബാദ്‌
പാകിസ്ഥാനും ചൈനയും ചേർന്ന്‌ ജൈവായുധ ശേഷി വർധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത രാഷ്‌ട്രീയ പ്രേരിതവും വ്യാജവുമെന്ന്‌ പാക്‌ വിദേശ മന്ത്രാലയം. ആന്ത്രാക്സ്‌ ഉപയോഗിച്ചുള്ള ഗവേഷണമാണ്‌ നടത്തുന്നതെന്നാണ്‌ ഓസ്‌ട്രേലിയൻ പത്രം ദി ക്ലാക്സണിൽ വ്യാഴാഴ്ച  വാർത്ത വന്നത്‌.

ചൈനയിലെ വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയും പാക്‌ സൈന്യത്തിന്റെ ശാസ്‌ത്ര സാങ്കേതിക സംഘടനയും(ഡെസ്‌റ്റോ) ചേർന്ന്‌ മൂന്നുവർഷത്തേക്ക്‌ സാംക്രമിക രോഗങ്ങളെപ്പറ്റി ഗവേഷണമാരംഭിച്ചുവെന്നും ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ്‌ വാർത്ത.

എന്നാൽ പാകിസ്ഥാനിലെ ജൈവസുരക്ഷാ തലം3(ബിഎസ്‌എൽ3) ലാബ്‌ സംബന്ധിച്ച്‌  രഹസ്യമൊന്നുമില്ലെന്നും വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്നും പാകിസ്ഥാൻ അറിയിച്ചു. ഗവേഷണങ്ങൾക്കായും രോഗവ്യാപനം തടയുന്നതിനുമാണ്‌ സ്ഥാപനമെന്ന്‌ പാകിസ്ഥാൻ പറഞ്ഞു.

കടുത്ത ചൈനാവിരുദ്ധനായ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസൺ തീവ്ര നിലപാടുകൾ സ്വീകരിക്കുന്നതിനിടെയാണ്‌ വാർത്തയെന്നത്‌ ശ്രദ്ധേയമാണ്‌‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top