മിയാമി
വെടിവയ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുണ്ടായ വെടിവയ്പിലാണ് മാധ്യമപ്രവര്‍ത്തകനും ഒമ്പതു വയസ്സുകാരിയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒമ്പതു വയസ്സുകാരിയുടെ അമ്മയും ക്യാമറാമാനുമാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ 19 വയസ്സുകാരനായ കെയ്ത് മെൽവിൻ മോസസിനെ പൊലീസ് പിടികൂടി.
ബുധൻ പകൽ 20 വയസ്സുള്ള സ്ത്രീയെ കെയ്ത് മോസസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രാദേശിക ടെലിവിഷന്‍ ചാനലായ സ്പെക്ട്രം ന്യൂസ് 13 ജീവനക്കാരായ റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും നേരെ പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സമീപമുള്ള വസതിയിലുണ്ടായിരുന്ന ഒമ്പതു വയസ്സുകാരിക്കും അമ്മയ്ക്കും വെടിയേറ്റത്.
വെടിയേറ്റവരില്‍ റിപ്പോര്‍ട്ടറും ഒമ്പതു വയസ്സുകാരിയും മരിച്ചു. വെടിവയ്പിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..