11 July Saturday

കോവിഡ്‌ : യൂറോപ്പിൽ നിയന്ത്രണങ്ങളിൽ ഇളവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


പാരീസ്‌/ ബർലിൻ
കോവിഡ്‌ രൂക്ഷമായി തുടരുമ്പോഴും യൂറോപ്പിലെമ്പാടും നിയന്ത്രണങ്ങളിൽ‌ ഇളവ്‌. ഏറ്റവും കൂടുതൽ മരണനിരക്കുള്ള ബൽജിയത്തിൽ സ്‌കൂളുകളും ചന്തകളും മ്യൂസിയങ്ങളും തുറന്നു. ബാർബർ ഷോപ്പുകൾക്കും ഇളവ്‌ പ്രഖ്യാപിച്ചു.

ഗ്രീസിൽ പ്രമുഖ വിനോദസഞ്ചാര മേഖലയായ അക്രോപോളിസുൾപ്പെടെ സ്‌കൂളുകൾ, ഹൈസ്‌കൂളുകൾ. ഷോപിങ്‌ മാളുകൾ, എല്ലാം തുറന്നു. ക്ലാസുകളിൽ കുട്ടികളുടെ എണ്ണം  50 ശതമാനത്തിൽ താഴെയാക്കാൻ ഊഴമനുസരിച്ച്‌ ഓൺലൈൻ ക്ലാസുകൾ‌ നൽകും.

ജർമനിയടക്കം 10 യൂറോപ്യൻ രാജ്യങ്ങൾ വേനലവധിക്ക്‌ വിദേശയാത്ര പുനരാരംഭിക്കുന്നത്‌ സംബന്ധിച്ച്‌ ചർച്ച നടത്തി. ജൂൺ 14നാണ്‌ ജർമനിയിലെ വിദേശയാത്രകൾ ഏർപ്പെടുത്തിയിട്ടുള്ള വിലക്ക്‌ അവസാനിക്കുക.  വത്തിക്കാനിൽ പള്ളികളിൽ സമൂഹപ്രാർഥനകൾ സംഘടിപ്പിച്ചു.   സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചശേഷം രണ്ട്‌ മാസത്തിനിടെ ഇറ്റലിയും സ്‌പെയിനിലും ഞായറാഴ്‌ചയാണ്‌ കോവിഡ്‌ മരണസംഖ്യ ഏറ്റവും കുറഞ്ഞത്‌. ഞായറാഴ്ച സ്‌പെയിനിൽ 87പേരും  ഇറ്റലിയിൽ 145 പേരുമാണ്‌  മരിച്ചത്‌. ഫ്രാൻസിൽ സ്‌കൂളുകൾ പുനരാരംഭിച്ചപ്പോൾ 70 കുട്ടികൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗവ്യാപനമുണ്ടായ സ്‌കൂളുകൾ അടച്ചിടാൻ വിദ്യാഭ്യാസമന്ത്രി ജീൻമൈക്കൽ ബ്ലാൻക്വയർ നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top