പ്രാഗ്
പൊതുമേഖലയില്‍ പണമിറക്കുന്നത് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പണിമുടക്ക് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല‍്കി ചെക് റിപ്പബ്ലിക്കിലെ പ്രധാന തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നല്‍കി. സർക്കാരിന്റെ ചെലവ് ചുരുക്കല്‍ പദ്ധതി തൊഴിലാളികളെയും കുടുംബങ്ങളെയും പ്രതികൂലമായിബാധിക്കുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വർധിക്കുന്ന കടം കുറയ്ക്കാൻ വിരമിക്കൽ പ്രായം ഉയർത്തൽ, കോർപറേറ്റ് നികുതി വര്‍ധിപ്പിക്കല്‍, മദ്യത്തിന്റെ നികുതി കൂട്ടല്‍, സാമൂഹ്യക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..