Deshabhimani

യുഎസിലേക്ക്‌ യാത്രചെയ്യരുതെന്ന്‌ പൗരർക്ക്‌ റഷ്യയുടെ മുന്നറിയിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 02:01 AM | 0 min read


മോസ്കോ
അമേരിക്കയിലേക്കോ മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേക്കോ യാത്രചെയ്യരുതെന്ന് റഷ്യ രാജ്യത്തെ പൗരർക്ക്‌ മുന്നറിയിപ്പ്‌ നൽകി. ഉക്രയ്‌ൻ യുദ്ധത്തെ തുടർന്ന്‌ അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരർ വേട്ടയാടപ്പെട്ടേക്കാമെന്ന്‌ റഷ്യയുടെ വിദേശമന്ത്രാലയത്തിന്റെ പ്രതിനിധി മരിയ സാഖറോവ അറിയിച്ചു. സമാനമായ മുന്നറിയിപ്പ്‌ അമേരിക്കയും രാജ്യത്തെ പൗരൻമാർക്ക്‌ നൽകിയിരുന്നു. ഉക്രയ്‌ൻ–-റഷ്യ യുദ്ധത്തിൽ ഉക്രയ്‌ന്‌ ശക്തമായ പിന്തുണനൽകുന്ന അമേരിക്ക റഷ്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലുകൾ രാജ്യത്തിന്‌ നൽകിയിരുന്നു. ഇത്തരത്തിൽ ആക്രമണമുണ്ടായാൽ ആണവായുധംകൊണ്ട്‌ മറുപടി നൽകുമെന്ന്‌ റഷ്യയും പ്രതികരിച്ചിരുന്നു.

റഷ്യൻ അതിർത്തിയിൽ ഉക്രയ്‌ൻ ആക്രമണം
റഷ്യയുടെ അതിർത്തി പ്രദേശങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണവുമായി ഉക്രയ്‌ൻ. ബുനാഴ്‌ചത്തെ ആക്രമണത്തിൽ എണ്ണ സംഭരണശാല കത്തിനശിച്ചു.     റഷ്യൻ സേനയ്‌ക്ക്‌ വിതരണംചെയ്യാനായി സംഭരിച്ച എണ്ണയാണ്‌ നശിച്ചത്‌. തെക്കൻ റസ്‌തോവ്‌, പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലകളിലാണ്‌ ആക്രമണമുണ്ടായത്‌.
 



deshabhimani section

Related News

0 comments
Sort by

Home