02 December Wednesday

കോവിഡ് വ്യാപനം : ഒമാനില്‍ ബീച്ചുകള്‍ അടച്ചു

അനസ് യാസിന്‍Updated: Saturday Oct 10, 2020


മനാമ
ഒമാനിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ എല്ലാ ബീച്ചും അടച്ചു. ഈ മാസം 11 മുതൽ 23 വരെ രണ്ടാഴ്ച വീണ്ടും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത എല്ലാ വാണിജ്യ പ്രവർത്തനവും അടച്ചുപൂട്ടാനും നിർദേശിച്ചു. കുടുംബ, സാമൂഹ്യ ഒത്തുചേരലുകൾ ഓഴിവാക്കാനും സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു.

എല്ലാ പ്രായക്കാർക്കിടയിലും കോവിഡ്–--19 കേസുകളും മരണങ്ങളും വർധിച്ചതിനെ തുടർന്നാണ് തീരുമാനം. രാജ്യത്ത് കോവിഡ് മരണം1009 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top