25 May Monday

കോവിഡ്‌ : മരണസംഖ്യ 81,000 കടന്നു ; ചൈനയിൽ മരണമില്ലാതെ ഒരു ദിനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


മാഡ്രിഡ്‌/ബീജിങ്‌
കോവിഡ്‌ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 81000 കടന്നു.  ചൈനയിൽനിന്ന്‌ ആശ്വാസവാർത്ത. ഡിസംബർ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും മരിക്കാതെ ഒരു ദിനം. രോഗം പടർന്നുപിടിച്ചശേഷം ആദ്യമായാണ്‌ ഇത്‌.


 

ലോകത്താകെ മരണസംഖ്യ 81,000 കടന്നു. തുടർച്ചയായി നാലു ദിവസം മരണസംഖ്യ കുറഞ്ഞ സ്‌പെയിനിൽ ചൊവ്വാഴ്‌ച വർധിച്ചു. 743 പേർകൂടി മരിച്ചു. മരണസംഖ്യ 13,798. ബ്രിട്ടനിൽ 786 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 6159 ആയി. ബൽജിയത്തിൽ 403 പേർകൂടി മരിച്ചു. മരണസംഖ്യ 2035. നെതർലൻഡ്‌സിലും 2000 കടന്നു.

ഇറ്റലിയിൽ മരണസംഖ്യ 17,127.  ഫ്രാൻസിൽ ഒമ്പതിനായിരത്തോട്‌ അടുക്കുന്നു. അമേരിക്കയിൽ 12,000 കടന്നു. രോഗികൾ നാലു ലക്ഷത്തിനടുത്ത്‌.  ഇറാനിൽ മരണസംഖ്യ ചൊവ്വാഴ്‌ചയും കുറഞ്ഞു. 133 പേരാണ്‌ മരിച്ചത്‌. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ലോകത്ത്‌ 14 ലക്ഷം കടന്നു. മൂന്നു ലക്ഷത്തോളം പേർ രോഗമുക്തരായി.


 


പ്രധാന വാർത്തകൾ
 Top