09 October Wednesday

ജർമനിയിൽ 
തീവ്ര വലതുപക്ഷത്തിന് മേല്‍ക്കൈ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ബർലിൻ
ജർമനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍  കുടിയേറ്റവിരുദ്ധ നയം പിന്തുടരുന്ന തീവ്രവലതുപക്ഷപാര്‍ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിക്ക് മുന്നേറ്റം. പഴയ കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്ന തുറുങ്കിയയിൽ 32.8 ശതമാനം വോട്ട് നേടി ഒന്നാമതെത്തി. സാക്‍സണിയിൽ 30.6 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനം നേടി. രണ്ടാംലോക യുദ്ധത്തിനുശേഷം ജർമനിയിൽ തീവ്രവലതുപക്ഷം ഇത്രയും വലിയ ജയം നേടുന്നത് ആദ്യം.

നിലവിലെ ജർമൻ ചാൻസലറായ ഒലാഫ് ഷോൾസിനോടും അദ്ദേഹത്തിന്റെ മധ്യപക്ഷ സർക്കാറിനോടുമുള്ള എതിർപ്പാണ് ആൾട്ടർനേറ്റീവ് ഫോർ ജർമനിക്ക് അനുകൂലമായത്. തുറുങ്കിയയിൽ കൺസർവേറ്റീവ് ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനെയാണ് പിന്നിലാക്കിയത്.  സാക്‍സണിയിൽ കൺസർവേറ്റീവ് ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയനാണ് മുന്നിലെത്തിയത്. തീവ്രഇടതുപക്ഷ നേതാവായ സാറ വഗൻ കനേകിന്റെ പോപ്പുലിസ്റ്റ് പാർടിയും മികച്ച നേട്ടം സ്വന്തമാക്കി. ഇരുസംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കാൻ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top