കാഠ്മണ്ഡു
ചൈനയുമായുള്ള രണ്ടാം അതിർത്തിയും തുറക്കാൻ നേപ്പാൾ തീരുമാനിച്ചു. ജലപദ്ധതികൾ, വിമാനത്താവളം എന്നിവയ്ക്കുള്ള നിർമാണസാമഗ്രികൾ എത്തിക്കാനാണ് അഞ്ചു മാസത്തിനുശേഷം അതിർത്തി തുറക്കുന്നത്.
കോവിഡ് ഭീഷണിയെത്തുടർന്ന് ജനുവരി 29നാണ് നേപ്പാളും ചൈനയുമായുള്ള താത്തോപാനി, രസുവാഗധി അതിർത്തികൾ അടച്ചത്. താത്തോപാനി അതിർത്തി ഏപ്രിൽ എട്ടിന് മരുന്നും ചികിത്സാ ഉപകരണങ്ങളും കൊണ്ടുവരാൻ തുറന്നിരുന്നു. ചൈനയിൽനിന്ന് സാധനങ്ങളുമായി എത്തുന്നവർ അതിർത്തിയിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന് നേപ്പാളിലേക്ക് പുതിയ ട്രക്കും ജീവനക്കാരെയും ഉപയോഗിക്കും. രസുവാഗധി അതിർത്തിയിലൂടെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് യാത്ര പുനരാരംഭിക്കാനും ഇരുരാജ്യവും തീരുമാനിച്ചു. എന്ന് തുറക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..