24 May Tuesday

മത്തൻ കുത്തിയാൽ "ചന്ദ്രനി'ലും മുളയ്‌ക്കും ; ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ ശാസ്‌ത്രജ്ഞർ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022


വാഷിങ്‌ടൺ
ചന്ദ്രനിൽനിന്ന്‌ കൊണ്ടുവന്ന മണ്ണിൽ ആദ്യമായി സസ്യങ്ങൾ വളർത്തി ശാസ്‌ത്രജ്ഞർ. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരാണ്‌ ചാന്ദ്രമണ്ണിൽ സസ്യങ്ങൾ വളരുമെന്ന്‌ തെളിയിച്ചത്‌. അപ്പോളോ ചാന്ദ്രദൗത്യങ്ങളിലെ സഞ്ചാരികൾ കൊണ്ടുവന്ന മണ്ണിലായിരുന്നു പരീക്ഷണം.

മണ്ണിൽ മുളച്ച സസ്യങ്ങളുടെ ചിത്രം നാസ ട്വിറ്ററിൽ പങ്കുവച്ചു. സാധാരണ സസ്യം വളർത്തുന്ന രീതിയിൽത്തന്നെയായിരുന്നു പരീക്ഷണം. 12 ഗ്രാം മണ്ണിൽ അറബിഡോപ്‌സിസ്‌ ചെടിയുടെ വിത്തിട്ട്‌ വെള്ളവും വെളിച്ചവും പോഷകങ്ങളും നൽകി. മണ്ണിലെ ഘടകങ്ങളോട്‌ സസ്യങ്ങൾ പ്രതികരിക്കുന്നുണ്ടെന്നും നട്ട എല്ലാത്തരം വിത്തുകളും മുളപ്പിക്കാൻ കഴിയുമെന്നും ഗവേഷക സംഘത്തിലെ അന്ന-ലിസ പോൾ പറഞ്ഞു. നാസയുമായി സഹകരിച്ച്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്ലോറിഡയാണ്‌ ഗവേഷണം നടത്തിയത്‌. ചന്ദ്രനിൽ ഭക്ഷണം പാകംചെയ്യുന്നതിനും ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാനുമുള്ള നീക്കത്തിന്‌ പരീക്ഷണം നിർണായകമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top