23 September Wednesday

ചൈന വിടാൻ ടിക്‌ടോക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


ന്യൂഡൽഹി
ഇന്ത്യ‌ക്കു പിന്നാലെ അമേരിക്കയിലും നിരോധനം ഉറപ്പായതോടെ ആസ്ഥാനം ചൈനയ്‌ക്ക്‌ പുറത്തേക്ക്‌ മാറ്റാനൊരുങ്ങി ടിക്‌ടോക്‌. പുതിയ മാനേജ്‌മെന്റ്‌ ബോർഡ്‌ രൂപീകരിച്ച്‌ ബീജിങ്ങിൽനിന്ന്‌ ആസ്ഥാനം മാറ്റുമെന്നാണ്‌ റിപ്പോർട്ട്‌. ചൈനീസ്‌ മാതൃ കമ്പനിയായ ബൈടെണ്ടൻസിന്റെ ആസ്ഥാനത്താണ്‌ നിലവിൽ പ്രവർത്തനം‌. ലോസ്‌ആഞ്ചലസ്‌, ന്യൂയോർക്ക്‌, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പുർ എന്നിവിടങ്ങളില്‍‌ ഓഫീസുകളുണ്ട്‌.

ടിക്‌ടോക്‌ നിരോധനം‌ പരിഗണനയിലാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കഴിഞ്ഞദിവസം വെളിപ്പെടുത്തി. മ്യൂസിക്കലി ആപ്പിനെ ടിക്‌ടോക്‌ ഏറ്റെടുത്തതിലും‌ സുരക്ഷാപ്രശ്‌നം ഉന്നയിക്കപ്പെടുന്നു. ഓസ്ട്രേലിയയും ടിക്‌ടോക്‌ നിരോധിക്കാനുള്ള നീക്കത്തിലാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top