സിറിയയെ പുടിൻ സംരക്ഷിച്ചില്ലെന്ന് ട്രംപ്
ഡമാസ്കസ്
സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനെ സഹായിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറായില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉക്രയ്‌ൻ കാരണം റഷ്യക്ക് സിറിയയോടുള്ള എല്ലാ താൽപര്യവും നഷ്‌ടപ്പെട്ടു. അസദ് രാജ്യംവിട്ടുപോയി. അയാളുടെ സംരക്ഷകൻ റഷ്യയുടെ പുടിൻ ഇനി അയാളെ സംരക്ഷിക്കില്ല. ഉക്രയ്‌നുമായുള്ള യുദ്ധത്തിൽ 600,000 റഷ്യൻ സൈനികരാണ് മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്‌തത്. അതുകൊണ്ട് ഇനി സിറിയയിൽ റഷ്യക്ക് ഒന്നുംചെയ്യാനില്ല. ചൈന സഹായിക്കുമോയെന്ന് നോക്കാം. ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
0 comments