02 December Wednesday

നിയമത്തിൽ മാറ്റം: യുഎസിൽ അവസാന സംവാദം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രണ്ട്‌ പ്രധാന സ്ഥാനാർഥികൾ തമ്മിലുള്ള അവസാന സംവാദം വ്യാഴാഴ്‌ച നടക്കും. അതിനു മുന്നോടിയായി സംഘാടകരായ നിഷ്‌പക്ഷ കമീഷൻ സംവാദനിയമത്തിൽ മാറ്റംവരുത്തി.

പതിനഞ്ച്‌ മിനിറ്റുവീതം നാല്‌ ഭാഗമുള്ള സംവാദത്തിൽ ഓരോ ഭാഗത്തിന്റെയും തുടക്കത്തിൽ രണ്ട്‌ മിനിറ്റുവീതം ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാളുടെ മൈക്രോഫോൺ നിശ്ശബ്ദമാക്കുന്നതാണ്‌ മാറ്റം. സെപ്‌തംബർ 29ന്‌ നടന്ന ആദ്യ സംവാദത്തിൽ ബൈഡൻ സംസാരിച്ചുതുടങ്ങുമ്പോഴെല്ലാം ട്രംപ്‌ ഇടപെട്ടത്‌ അലോസരമുണ്ടാക്കിയ സാഹചര്യത്തിലാണ്‌ ഈ മാറ്റം. 15ന്‌ നടത്താനിരുന്ന രണ്ടാം സംവാദം വെർച്വലാക്കിയപ്പോൾ ട്രംപ്‌ എതിർത്തതിനാൽ റദ്ദാക്കിയിരുന്നു.

ടെന്നെസിയിലെ നാഷ്‌വിലിൽ ബെൽമോണ്ട്‌ സർവകലാശാലയിൽ നടക്കുന്ന മൂന്നാം സംവാദം നിയന്ത്രിക്കുന്നത്‌ എൻബിസി ന്യൂസ്‌ കറസ്‌പോണ്ടന്റ്‌ ക്രിസ്‌റ്റെൻ വെൽക്കറാണ്‌. കോവിഡ്‌, അമേരിക്കൻ കുടുംബങ്ങൾ, വംശീയത, കാലാവസ്ഥാമാറ്റം, ദേശീയ സുരക്ഷ, നേതൃത്വം എന്നിവയാണ്‌ വിഷയങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top