23 November Monday

കോവിഡ്‌ വാക്‌സിൻ: യുണിസെഫ് ‌100 കോടി സിറിഞ്ച്‌ സംഭരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
കോവിഡ്‌ വാക്‌സിൻ കുത്തിവയ്‌പിന്‌ ഈവർഷം തന്നെ 52 കോടി സിറിഞ്ച്‌ സംഭരിക്കുമെന്ന് യുണിസെഫ്‌. 2021 അവസാനമാകുമ്പോഴേക്കും ‌100 കോടി സിറിഞ്ച്‌ സംഭരിക്കും. വാക്‌സിൻ ലഭ്യമാവുമ്പോഴേക്കും എല്ലാ രാജ്യത്തും സിറിഞ്ച്‌ ലഭ്യത ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്നും യുണിസെഫ്‌ അറിയിച്ചു. 

ലോകം കോവിഡ്‌ വാക്‌സിനായി കാത്തിരിക്കുകയാണ്‌. അതിനാൽ, വാക്‌സിൻ സുരക്ഷിതമായി വേഗത്തിൽ എല്ലാവരിലും എത്തിക്കാൻ സിറിഞ്ചുകളും മറ്റ്‌ അവശ്യവസ്തുക്കളും ലഭ്യമാക്കാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു. സിറിഞ്ചുകൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിന്‌ പെട്ടികകൾ സിറിഞ്ചിനൊപ്പം എത്തിക്കുമെന്നും യുണിസെഫ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top