Deshabhimani

കുഞ്ഞ്‌ മാലെക്‌ യാസിൻ സുരക്ഷിതൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 11:49 PM | 0 min read

ഗാസ സിറ്റി > ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന്‌ കുഞ്ഞിനെ രക്ഷിച്ച് ഗാസയിലെ അൽഅവ്‌ദ ഹോസ്‌പിറ്റൽ. നുസൈറത്ത്‌ അഭയാർഥിക്യാമ്പിൽ ഇസ്രയേൽ ശനിയാഴ്‌ച നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളടക്കം 24 പേർ കൊല്ലപ്പെട്ടിരുന്നു.

ഒമ്പതുമാസം ഗർഭിണിയായ ഒല അദ്‌നാൻ ഹർബ്‌ അൽകുർദ്‌ മാരകമായ പരിക്കുകളോടെ ആക്രമണം നടന്ന രാത്രി അതിജീവിച്ചെങ്കിലും ആശുപത്രിയിൽവച്ച്‌ മരിച്ചു.

വയറ്റിലുള്ള കുഞ്ഞിന്‌ ഹൃദയമിടിപ്പുണ്ടെന്ന്‌ അൾട്രാസൗണ്ട്‌ സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയിലൂടെ  പുറത്തെടുക്കുകയായിരുന്നു.കുഞ്ഞ്‌ മാലെക്‌ യാസിൻ അപകടനില തരണംചെയ്‌തെന്നും  അൽഅഖ്‌സ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home