26 June Wednesday

ന്യൂസിലാന്റ്‌ പള്ളിയിൽ വെടിവെയ്‌പ്‌: ഇന്ത്യക്കാരൻ മരിച്ചതായി സ്‌ഥിരീകരണം; മരണം 49

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

വെല്ലിങ്‌ടൺ> ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്‌ഥിരീകരണം. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്. ആറ്‌ ഇന്ത്യക്കാരെയാണ്‌ കാണാതായതായി പറയുന്നത്‌.

ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി ന്യൂസീലൻഡ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആർഡൻ ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top