26 June Wednesday

ഞെട്ടൽ മാറാതെ ബംഗ്ലാദേശ‌് ടീമിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

ന്യൂഡൽഹി > കൺമുന്നിൽ നടന്ന വെടിവയ‌്പിന്റെ ഞെട്ടലിൽനിന്ന‌് മോചിതനാകാനാവാതെ ബംഗ്ലാദേശ‌് ക്രിക്കറ്റ‌് ടീമിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ. വെള്ളിയാഴ‌്ച നമസ‌്കാരത്തിനു ശേഷം ടീം പരിശീലനത്തിനിറങ്ങാനായിരുന്നു തീരുമാനം. ന്യൂസിലൻഡ‌് ക്രൈസ‌്റ്റ‌് ചർച്ചിലെ ഹാഗലി ഓവൽ ഗ്രൗണ്ടിന‌് സമീപത്തെ പള്ളിയിലാണ‌് സംഘം നമസ‌്കരിക്കാൻ പോയത‌്.

ബസ‌് പള്ളിക്ക‌് സമീപമെത്തിയപ്പോൾ വെടിയൊച്ചകേട്ടു. നിമിഷങ്ങൾക്കുള്ളിൽ പള്ളിയിൽനിന്ന‌് ചോരവാർന്ന‌് പുറത്തേക്ക‌് ഓടിയ സ്ത്രീ പള്ളി മുറ്റത്ത‌് മരിച്ചു വീണു. ഇതിനു പിന്നാലെ നിരവധി പേർ. പെട്ടെന്ന‌് എന്തു ചെയ്യണമെന്ന‌് മനസ്സിലായില്ല. എല്ലാവരും വിറങ്ങലിച്ചു പോയി. നിർദേശമനുസരിച്ച‌് എ‌ല്ലാവരും ബസിന്റെ തറയിൽ കിടന്നു. ബംഗ്ലാദേശ‌് ക്രിക്കറ്റ‌് സംഘത്തിലെ വീഡിയോ അനലിസ‌്റ്റ‌് ശ്രീനിവാസ‌് ചന്ദ്രശേഖരൻ പറഞ്ഞു. മുബൈ സ്വദേശിയായ ശ്രീനിവാസ‌് ഐപി‌എല്ലിന്റെയും ഭാഗമായിട്ടുണ്ട‌്. സമയോചിതമായി ഇടപെട്ട ബംഗ്ലാദേശ‌്, ന്യൂസിലൻഡ‌് ക്രിക്കറ്റ‌് ബോർഡുകൾക്ക‌് അദ്ദേഹം നന്ദി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top