വാഷിങ്ടൺ > അമേരിക്കന്‍ മാധ്യമ സ്ഥാപനമായ "ദ ന്യൂയോര്‍ക്ക് ടൈംസി' ലെ മാധ്യമപ്രവര്‍ത്തകർ സമരത്തിൽ. 40 വര്‍ഷത്തിനിടെ സ്ഥാപനത്തിൽ നടക്കുന്ന ആദ്യ സമരമാണിത്. ഡിസംബർ എട്ടിന് 24 മണിക്കൂര്‍ ന്യൂസ്റൂം പണിമുടക്കിക്കൊണ്ടാണ് സമരം. വേതന വര്‍ധനവും കരാര്‍ പുതുക്കുന്നതുമടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2021 മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചതു മുതല്‍ പുതിയ കരാറിന് വേണ്ടി തങ്ങള്‍ സ്ഥാപനത്തിന്റെ മാനേജ്മെന്റുമായി വിലപേശുകയാണെന്നും എന്നാല്‍ മടുത്തുവെന്നുമാണ് ന്യൂസ്റൂം ജീവനക്കാരും യു.എസിലെ മാധ്യമപ്രവര്‍ത്തകരുടെ തൊഴിലാളി സംഘടനയായ ന്യൂസ്ഗില്‍ഡ് ഓഫ് ന്യൂയോര്‍ക്കിലെ മറ്റ് അംഗങ്ങളും പ്രതികരിച്ചത്.
തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ സമവായത്തിലെത്തി കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ ന്യൂയോര്‍ക്ക് ടൈംസിലെ 1,100ലധികം ജീവനക്കാര്‍ വ്യാഴാഴ്ച 24 മണിക്കൂര്‍ പണിമുടക്കുമെന്ന് യൂണിയന് കഴിഞ്ഞയാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..