Deshabhimani

യൂറോപ്പിൽ പടർന്ന്‌ കോവിഡിന്റെ പുതിയ വകഭേദം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 11:37 AM | 0 min read

യൂറോപ്പിൽ വെല്ലുവിളിയായി പുതിയ കോവിഡ്‌ വകഭേദം എക്സ്‌സിഇ (XCE). പുതിയ വകഭേദം യൂറോപ്പിലുടനീളം അതിവേഗമാണ്‌ പടരുന്നതെന്ന്‌  ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയതായി എൻഡിടിവി റിപ്പോർട്ട്‌ ചെയ്തു. ജൂണിൽ ജർമ്മനിയിലാണ് കോവിഡിന്റെ എക്സ്‌സിഇ വകഭേദം ആദ്യമായി  റിപ്പോർട്ട്‌ ചെയ്തത്‌. അതിനുശേഷം, യുകെ, യുഎസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇത്‌ പടർന്നു.

പോളണ്ട്, നോർവേ, ലക്സംബർഗ്, ഉക്രെയ്ൻ, പോർച്ചുഗൽ, ചൈന എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നും ശേഖരിച്ച 500 സാമ്പിളുകളിൽ എക്സ്ഇസിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. ഡെന്മാർക്ക്, ജർമ്മനി, യുകെ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ഈ വകഭേദത്തേിന്‌ വ്യാപനശേഷി കൂടുതലായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എക്സ്‌സിഇയുടെ വ്യാപനം കൂടുതലായും തണുപ്പ്‌ കാലത്താണെന്നാണ്‌ ആരോഗ്യ വിദഗ്ദർ പറയുന്നത്‌.  കെഎസ്‌.1.1, കെപി.3.3 എന്നീ ഒമിക്രോൺ വകഭേദങ്ങളേക്കാളും സങ്കീർണമാണ്‌ എക്സ്‌സിഇ.

പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിങ്ങനെ  കോവിഡ് 19 യുടേതിന്‌  സമാനമായ ലക്ഷണങ്ങളാണ്‌ എക്സ്‌സിഇയുടേതും.



 



deshabhimani section

Related News

View More
0 comments
Sort by

Home