22 September Tuesday

അമേരിക്കക്കാരിക്ക് വീണ്ടും 'പുതിയ മുഖം'

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

ബോസ്റ്റണ്‍> അമേരിക്കയിലെ ഹാംപ്ഷയറുകാരിക്ക് വീണ്ടും മുഖംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.  മുന്‍ ഭര്‍ത്താവ് രാസലായനി ഒഴിച്ച് നടത്തിയ ആക്രമണത്തില്‍ മുഖത്തിന് പറ്റിയ പരിക്ക് മാറ്റാനാണ് നേഴ്സായിരുന്ന കാര്‍മെന്‍ ബ്ലാന്‍ഡിന്‍ റ്റാര്‍ലെറ്റണിന് ആദ്യം ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ആറു വര്‍ഷത്തിനുശേഷം ശരീരം ആ മുഖം തിരസ്‌കരിച്ചപ്പോഴാണ് രണ്ടാമതും ബോസ്റ്റണിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വേണ്ടിവന്നത്. അമേരിക്കയില്‍ ആദ്യമായും ലോകത്ത് രണ്ടാംതവണയുമാണ് ഒരാളില്‍ വീണ്ടും മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. താന്‍ അനുഭവിച്ച വേദനകളെല്ലാം പോയി.

ഇനി ജീവിതത്തില്‍ പുതിയ അധ്യായമാണെന്ന് അമ്പത്തിരണ്ടുകാരിയായ കാര്‍മെന്‍ പറഞ്ഞു. കാര്‍മെന്റെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ നടത്തിയ ഡോ. ബോഹ്ദാന്‍ പോമാഹാക് രണ്ടാം ശസ്ത്രക്രിയക്ക് ആദ്യം മടിച്ചു. എന്നാല്‍ ആദ്യ ശസ്ത്രക്രിയ തനിക്ക് വലിയ ആശ്വാസമായിരുന്നു എന്ന് കാര്‍മെന്‍ പറഞ്ഞപ്പോള്‍ വീണ്ടും നടത്താന്‍ സന്നദ്ധനാവുകയായിരുന്നു. ബോഹ്ദാന്റെ നേതൃത്വത്തില്‍ 20 മണിക്കൂറെടുത്ത് 45 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.  കഴിഞ്ഞ ശസ്ത്രക്രിയില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ദാതാവില്‍ നിന്നു കൂടുതല്‍ പൊരുത്തമുള്ള കോശങ്ങള്‍ ലഭിച്ചു.

അമേരിക്കയില്‍ 16 പേരടക്കം ലോകത്ത് 40 പേര്‍ക്കാണ് ഇതുവരെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. 2018ല്‍ ഫ്രാന്‍സിലാണ് ആദ്യമായി ഒരാള്‍ക്ക് രണ്ടാമതും ശസ്ത്രക്രിയ നടത്തിയത്. മുഖംമാറ്റിവച്ച് എട്ടു വര്‍ഷത്തിനുശേഷാണ് ഇയാള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തിയത്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top