11 April Sunday

കുറ്റം നിഷേധിച്ച്‌ നെതന്യാഹു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021


ജെറുസലേം
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിചാരണയിൽ അഴിമതിക്കുറ്റം നിഷേധിച്ചു. തെരഞ്ഞെടുപ്പിന്‌ ആറാഴ്‌ചമാത്രം ശേഷിക്കെയാണ്‌  കുറ്റം നിഷേധിച്ചത്‌. കേസ്‌ കെട്ടിച്ചമച്ചതും പരിഹാസ്യവുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
കോവിഡ്‌കാരണം നിരവധി തവണ മാറ്റിവച്ച ശേഷമാണ്‌ വിചാരണ നടന്നത്‌.

അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയാണ്‌ നെതന്യാഹു. കഴിഞ്ഞ വർഷമാണ്‌ അനുചിത സമ്മാനങ്ങൾ സ്വീകരിച്ചതിനും മാധ്യമങ്ങളെ വാർത്ത നൽകാൻ സ്വാധീനിച്ചതിനും കേസെടുത്തത്‌.  
തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ആഴ്‌ചയിൽ മൂന്നു തവണയെങ്കിലും നെതന്യാഹു കോടതിയിൽ ഹാജരാകേണ്ടി വരും. വിചാരണ നീട്ടിവയ്‌ക്കാൻ കോടതി തയ്യാറാകണമെന്ന്‌ പാർലമെന്റ്‌ സ്‌പീക്കറും നെതന്യാഹുവിന്റെ വിശ്വസ്‌തനുമായ യാരിവ് ലെവിൻ ആവശ്യപ്പെട്ടു. 

വിചാരണ നേരിടുന്ന നെതന്യാഹു സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട്‌ ഇസ്രയേലിൽ  പ്രക്ഷോഭം നടത്തുന്നവർ വിചാരണ കോടതിക്ക്‌ മുന്നിലും പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലികുഡ് പാർടി വിജയിക്കുമെന്നാണ്‌ സർവേ പ്രവചനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top