വാഷിങ്ടൺ > ചന്ദ്രനിലേയ്ക്ക് ആദ്യമായി വനിതയെ അയക്കാൻ നാസ ഒരുങ്ങുന്നു. ആദ്യ ചാന്ദ്രയാത്രയുടെ 50–-ാം വാർഷികത്തിലാണ് ‘ആദ്യ വനിതയെയും അടുത്ത പുരുഷനെയും’ ചന്ദ്രനിലേക്ക് അയക്കുമെന്ന് നാസ വെളിപ്പെടുത്തിയത്. ‘അർടെമിസ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം 2024നാകും ചന്ദ്രനിലെത്തുക. ചന്ദ്രനിൽ സ്ഥിരമായി മനുഷ്യസാന്നിധ്യം സാധ്യമാക്കാൻ ദൗത്യത്തിന് കഴിയുമെന്ന് നാസയിലെ ഉദ്യോഗസ്ഥൻ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു.
‘ഇതുവരെ ആരും സന്ദർശിക്കാത്ത ചാന്ദ്രപ്രദേശങ്ങളിൽ സഞ്ചാരികൾ എത്തും. ചന്ദ്രനിലെ ജലം, മഞ്ഞുപാളി, മറ്റു പ്രകൃതിവിഭവങ്ങൾ എന്നിവ കണ്ടെത്തുന്നത് ആഴത്തിലുള്ള ബഹരാകാശ സഞ്ചാരത്തിന് സഹായകമാകും. പിന്നീട് മാനവരാശി ചൊവ്വയിലേക്ക് തങ്ങളുടെ വലിയ കുതിച്ചുചാട്ടം നടത്തും’–- നാസ പ്രഖ്യാപിച്ചു.
ദൗത്യത്തിന് 3000 കോടി ഡോളറാകും ചെലവ്. 1972ലെ അപ്പോളോ ദൗത്യത്തിന്റെ ചെലവഴിച്ചത് 2500 കോടി ഡോളറായിരുന്നു. 2022 മുതൽ 2024 വരെ നടക്കുന്ന നാസയുടെ ദൗത്യങ്ങളെല്ലാം സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതിയെന്നും നാസ വെളിപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..