13 December Friday

ആസിയാൻ ഉച്ചകോടി: മോഡി ബാങ്കോക്കിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ബാങ്കോക്ക്‌ >  ആസിയാൻ–-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെത്തി. കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ‌സി‌ഇ‌പി) കരാറിന്റെ അന്തിമചർച്ചകളിലും പ്രധാനമന്ത്രി പങ്കെടുക്കും. മൂന്നുദിവസമാണ്‌ പ്രധാനമന്ത്രിയുടെ സന്ദർശനം.

വ്യാപാരം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ ആസിയാൻ–-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുക. സമുദ്ര സുരക്ഷ, ഭീകരവാദം, അണുവായുധം കൈവശം വയ്ക്കൽ തടയൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാകും കിഴക്കൻ ഏഷ്യ ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയങ്ങൾ.

തായ്‌ലൻഡിലെ ഇന്ത്യൻസമൂഹത്തെ ശനിയാഴ്ച വൈകിട്ട്  പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തു. ഇന്തോ–-പസഫിക്‌ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ മോഡി പറഞ്ഞു. ചരക്ക്‌ സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ആശങ്കകളും താൽപ്പര്യങ്ങളും പൂർണമായും വ്യക്തമാക്കിയാകും ആർ‌സി‌ഇ‌പി കരാർ ചർച്ചയെന്ന്‌ സന്ദർശനത്തിന് മുന്നോടിയായി മോഡി ന്യൂഡൽഹിയിൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും സമുദ്ര സഹകരണം വികസിപ്പിക്കുന്നതിനും -ആസിയാൻ ഉച്ചകോടിയിൽ ഊന്നൽ നൽകുമെന്ന്‌ മോഡി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top