18 September Wednesday

മോഡി ഭൂട്ടാനിൽ: സഹകരണം ശക്തിപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ന്യൂഡൽഹി
വിദ്യാഭ്യാസ, ശാസ്‌ത്രമേഖലകളിൽ സഹകരണത്തിനുള്ള ഒമ്പത്‌ ധാരണപത്രങ്ങൾ ഇന്ത്യയും ഭൂട്ടാനും കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ്‌ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള നടപടികൾക്ക്‌ തുടക്കമായത്‌. തിമ്പുവിൽ ഐഎസ്‌ആർഒ നിർമിച്ച ഭൗമകേന്ദ്രം, മാങ്‌ദേചുവിലെ ജലവൈദ്യുത നിലയം എന്നിവ മോഡിയും ഭൂട്ടാൻ പ്രധാനമന്ത്രി ലോതായ്‌ ഷെറിങ്ങും ചേർന്ന്‌  ഉദ്‌ഘാടനം ചെയ്‌തു. ഭൂട്ടാനിൽ  റൂപെ കാർഡ്‌ സേവനത്തിനും തുടക്കമിട്ടു.

ശനിയാഴ്‌ച രാവിലെ തിമ്പുവിൽ എത്തിയ മോഡിയെ ഭൂട്ടാൻ പ്രധാനമന്ത്രിയും സഹപ്രവർത്തകരും വിമാനത്താവളത്തിൽ സ്വീകരിച്ചു.
തുടർന്ന്‌ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. ഭൂട്ടാനെപ്പോലുള്ള രാജ്യത്തിന്റെ സൗഹൃദം വേണ്ടെന്നുവയ്‌ക്കാൻ ആർക്കും കഴിയില്ലെന്ന്‌ മോഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top