26 September Monday

തയ്‌വാനിൽ യുദ്ധഭീതി ; ചൈനയെ പ്രകോപിപ്പിച്ച്‌ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


ബീജിങ്
ചൈനയുടെ കടുത്ത മുന്നറിയിപ്പുകൾ അവഗണിച്ച്‌ അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാനിൽ എത്തിയതോടെ മേഖല യുദ്ധസമാന അന്തരീക്ഷത്തിലേക്ക്‌. മലേഷ്യൻ സന്ദർശനം പൂർത്തിയാക്കി ചൊവ്വ രാത്രിയാണ്‌ പെലൊസി തയ്‌പേയിൽ വിമാനമിറങ്ങിയത്‌. തങ്ങളുടെ ഭൂപ്രദേശമായ തയ്‌വാനിൽ അമേരിക്ക ബോധപൂർവം പ്രകോപനം സൃഷ്ടച്ചതിനെ തുടർന്ന്‌ പ്രദേശത്ത്‌ ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചു.

അമേരിക്കയുടെ നാലു യുദ്ധക്കപ്പൽ നേരത്തേതന്നെ തയ്‌വാന്റെ കിഴക്കൻതീരത്ത്‌ തമ്പടിച്ചിട്ടുണ്ട്‌. ഇതോടെ രണ്ടു വൻ ശക്തികൾ നേർക്കുനേർ വന്നു. നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തിന്‌ വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനീസ് വിദേശസഹമന്ത്രി ഹുവാ ചുന്യിയിങ് പറഞ്ഞിരുന്നു. വൺ ചൈന നയത്തിന്റെ ലംഘനമാണ്‌ അമേരിക്ക നടത്തിയതെന്നും പ്രതികരിച്ചു.  സന്ദര്‍ശനത്തെ സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകേണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top