Deshabhimani

നമീബിയയെ നയിക്കാന്‍ 
ആദ്യ വനിതാപ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:07 AM | 0 min read


വിൻഡ്‌ഹൊക്
നമീബിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നെതുംബോ നൻഡി ദാത്വയ്ക്ക്‌ വിജയം. സ്വയംഭരണാധികാരം നേടിയ 1990 മുതൽ ജനാധിപത്യത്തിലൂടെ ഇടതുപക്ഷപാർടിയായ സ്വാപ്പോ അധികാരത്തിൽ തുടരുന്ന നമീബിയയിൽ ആദ്യമായാണ്‌ വനിത  പ്രസിഡന്റാകുന്നത്.

കഴിഞ്ഞ സർക്കാരിൽ വൈസ്‌ പ്രസിഡന്റായിരുന്ന നെതുംബോ തെരഞ്ഞെടുപ്പുപ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചാണ്‌ 57 ശതമാനം വോട്ടുകൾനേടി മുന്നിലെത്തിയത്‌. രണ്ടാമതെത്തിയ ഐപിസിയുടെ പാണ്ടുലേനി ഇറ്റുലയ്‌ക്ക്‌ 26 ശതമാനം വോട്ടുകളേ ലഭിച്ചുള്ളു. 96 അംഗ പാർലമെന്റിൽ 51 അംഗങ്ങളുടെ ഭൂരിപക്ഷം സ്വാപ്പോയ്‌ക്ക്‌ ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ വോട്ടെടുപ്പ്‌ നീണ്ടുപോയത്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർടികൾ ഫലം അംഗീകരിച്ചിട്ടില്ല.

കൊളോണിയൽ ഭരണത്തിനും വർണവിവേചനത്തിനുമെതിരെ പോരാടിയ സ്വാപ്പോ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി ഉയർന്നുവന്ന അറുപതുകളിലാണ്‌ നെതുംബോ പാർടിയിൽ ചേരുന്നത്‌. നമീബിയക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്ന 1990ൽ പാർലമെന്റ്‌ അധോസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ വിവിധ വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ച നെതുംബോ 2015ല്‍ വൈസ്‌ പ്രസിഡന്റായി.



deshabhimani section

Related News

0 comments
Sort by

Home