22 September Tuesday

മാധ്യമ വേട്ടയാടലുകളോട് പൊരുതിയ നമ്പി നാരായണന് സർക്കാർ നഷ്‌ടപരിഹാരം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

തിരുവനന്തപുരം > ഐഎസ്ആർഒ ചാരക്കേസിൽ പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നീതി നേടിയ നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ കൈമാറി. 1 കോടി 30 ലക്ഷം രൂപയാണ് സർക്കാർ കൈമാറിയത്. ഡിജിപിയാണ് തുക കൈമാറിയത്. മുൻ ചീഫ് സെക്രട്ടറി ജയകുമാറിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. നേരത്തേ സർക്കാർ 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരം 10 ലക്ഷവും നൽകിയിരുന്നു.

കള്ളക്കേസിൽ കുടുക്കിയതിന്റെ പ്രായശ്ചിത്വം ആയിട്ടാണ് തുക കൈമാറിയത്. നഷ്ടപരിഹാര തുക ട്രഷറിയിൽ നിന്ന് പിൻവലിക്കാൻ ഡിജിപിക്ക് സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.കേസിൽ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേർത്തതാണെന്നും നമ്പി നാരായണൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top