21 February Thursday

ബോക്‌സിങ്‌ ഇതിഹാസത്തിന്‌ ആദരം: കെന്റക്കി വിമാനത്താവളം ഇനി മുഹമ്മദ‌് അലിയുടെ പേരിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

വാഷിങ‌്ടൺ > അമേരിക്കയിലെ കെന്റക്കി എയർപോർട്ടിന‌് ബോക്‌സിങ്‌ ഇതിഹാസം മുഹമ്മദ‌് അലിയുടെ പേര‌് നൽകാനൊരുങ്ങി ജന്മനാട‌്. കെന്റക്കിയിലെ ലൂയിസ‌്‌വില്ലി നഗരമാണ‌് ആശയം മുന്നോട്ട‌ുവച്ചത‌്.
2016 ൽ അന്തരിച്ച ബോക‌്സിങ് ഇതിഹാസതാരത്തിന്റെ  77–-ാം ജന്മദിനത്തിനു മുന്നോടിയായാണ‌് പ്രഖ്യാപനം. നിലവിലെ പേരായ ‘ലൂയിസ‌്‌വില്ലി ഇന്റർനാഷണൽ ‌എയർപോർട്ട‌്’ എന്നത‌് ‘ലൂയിസ‌്‌വില്ലി മുഹമ്മദ‌് അലി ഇന്റർനാഷണൽ എയർപോർട്ട‌്’ എന്നാക്കാനാണ‌് തീരുമാനം. 
‘‘അലിയുടെ ബോക്സിങ്‌ വിങ്ങിലെ പ്രകടനവും മുസ്ലിം മതത്തിലേക്കുള്ള പരിവർത്തനവുമെല്ലാം ഒരുപാട‌് ആളുകളെ സ്വാധീനിച്ചിരുന്നു. അതിനാലാണ‌് ‌എയർപോർട്ടിന‌് ഈപേര‌് നൽകുന്നത‌്’’, മേയർ ഗ്രഗ‌് ഫിഷർ പറഞ്ഞു.
ജൂണിൽ സംഘടിപ്പിക്കുന്ന ‘ഐ ആം അലി ഫെസ്റ്റിവലിൽ’ ഔദ്യോഗികമായി മാറ്റം നടപ്പാകും.


പ്രധാന വാർത്തകൾ
 Top