Deshabhimani

കുരങ്ങ് പനി; ആഫ്രിക്കയിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 15, 2024, 03:24 PM | 0 min read

ജനീവ > ആഫ്രിക്കയിൽ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. കുരങ്ങു പനിയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ കടുത്ത ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്ലാഡ് ഐബി എന്ന വകഭേദമാണ് പുതുതായി തിരിച്ചറിഞ്ഞത്.

ഇതുവരെ 13 ആഫ്രിക്കൻ രാജ്യങ്ങളിൽ കുരങ്ങ് പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതായാണ് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. രണ്ട് വർഷത്തിനിടയിൽ രണ്ടാം തവണയാണ് കുരങ്ങ് പനിക്കെതിരെ ജാ​ഗ്രത പുറപ്പെടുവിക്കുന്നത്. കോം​ഗോയിലുണ്ടായ അണുബാധയാണ് സമീപ രാജ്യങ്ങളിലേക്കും വ്യാപിച്ചത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം  17,000-ലധികം  കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.  517 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം കേസുകളിൽ 160 ശതമാനം വർധനവുണ്ടായതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.



 



deshabhimani section

Related News

View More
0 comments
Sort by

Home