09 November Saturday

130 വര്‍ഷത്തിനുശേഷം മഞ്ഞണിയാതെ ഫുജി പർവതം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ടോക്യോ
തവിട്ടുനിറത്തിൽ മഞ്ഞിന്റെ മേലാപ്പണിഞ്ഞ്‌ നിൽക്കുന്ന ഫുജി അഗ്നിപർവതം ജപ്പാനിലെ രമണീയമായ കാഴ്‌ചകളിലൊന്നാണ്‌. എന്നാൽ വേനൽക്കാലം കഴിഞ്ഞിട്ടും ജപ്പാനിലെ ഏറ്റവും വലിയ പർവതത്തിൽ മഞ്ഞിന്റെ ലാഞ്‌ഛന പോലുമില്ല. ജപ്പാനിൽ ജൂൺ മുതൽ സെപ്തംബർവരെയുള്ള വേനൽക്കാലത്തിന്‌ ശേഷം ഒക്‌ടോബർ ആദ്യത്തോടെ പർവതത്തിൽ മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങേണ്ടതാണെങ്കിലും ഇത്തവണ അതുണ്ടായില്ല. രേഖപ്പെടുത്തിയ 130 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒക്‌ടോബറിൽ മഞ്ഞില്ലാതെ ഫുജി കാണപ്പെടുന്നത്‌.  ആഗോളതാപനം മൂലം അന്തരീക്ഷതാപം ലോകവ്യാപകമായി ഉയരുന്നതിന്റെ ഫലമാണിത്‌. സജീവ അഗ്നിപർവതമായ ഫുജി 300 വർഷങ്ങൾക്കുമുമ്പാണ്‌ അവസാനം പൊട്ടിത്തെറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top