17 February Sunday

അഫ്‌ഗാനിസ്ഥാനിലെ സൈനിക പരിശീലന കേന്ദ്രത്തിൽ താലിബാൻ ആക്രമണം; നൂറിലധികം സൈനികർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

കാബൂൾ> അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ താലിബാൻ ആക്രമണത്തിൽ  നൂറിലധികം സൈനികർ കൊല്ലപ്പെട്ടു. വാർഡക് പ്രവിശ്യയുടെ തലസ്ഥാനമായ മൈതാൻ ഷഹറിലെ  സൈനിക പരിശീലന കേന്ദ്രത്തിലാണ്‌ ആക്രമണം നടന്നത്‌.  അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന്‌ 44 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ്‌ മൈതാൻ ഷഹർ.

മൈതാൻ ഷഹറിലെ സൈനിക പരിശീലന കേന്ദ്രത്തിലെ കവാടത്തിന്‌ മുന്നിൽ കാർ ബോംബ്‌ പൊട്ടിത്തെറിക്കുകയായിരുന്നെന്ന്‌ ആഭ്യന്തരമന്ത്രി നസ്‌റത്ത്‌ റഹ്‌മി പറഞ്ഞു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന്‌ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.


പ്രധാന വാർത്തകൾ
 Top