05 July Tuesday

സ്വിറ്റ്‌സർലൻഡിലും 
ഇസ്രയേലിലും വാനരവസൂരി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ജനീവ/ ടെൽ അവീവ്‌
സ്വിറ്റ്‌സർലൻഡിലും ഇസ്രയേലിലും വാനരവസൂരി സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയവർക്കാണ്‌ രോഗം. ഇസ്രയേലിൽ രോഗം കണ്ടെത്തിയയാൾ ടെൽ അവീവിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്വിറ്റ്‌സർലൻഡിലുള്ളയാൾ വീട്ടിൽ നിരീക്ഷണത്തിലാണ്‌.യൂറോപ്പിലും അമേരിക്ക, ക്യാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി എൺപതിലധികം പേർക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചു. 50 കേസിൽ കൂടി സംശയമുണ്ടെന്നും കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top