22 September Sunday

മോഡി യുഎഇയും ബഹ്‌റൈനും സന്ദര്‍ശിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

മനാമ>  പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം 23, 24 തീയതികളില്‍ യുഎഇയും 24, 25 തീയതികളില്‍ ബഹ്റൈനും സന്ദര്‍ശിക്കും. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

യുഎഇയുടെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനാണ് യുഎഇയിലെത്തുന്നത്. യുഎഇയില്‍ പൊതുയോഗങ്ങളില്‍ മോഡി പങ്കെടുക്കുന്നില്ല.

അബുദബിയില്‍ 24ന് പകലാണ് മെഡല്‍ ദാന ചടങ്ങ്. അബുദബി കിരീടവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.

തുടര്‍ന്ന് വൈകീട്ട് ബഹ്റൈനില്‍ എത്തുന്ന അദ്ദേഹം ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.  തലസ്ഥാനമായ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മോഡി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാമത്തെ തവണയാണ് മോഡി യുഎഇ സന്ദര്‍ശിക്കുന്നത്. ബഹ്റൈനില്‍ ആദ്യത്തേതും. ബഹ്‌റൈനില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.ഈ വര്‍ഷം ഏപ്രിലിലാണ് മോഡിക്ക് സായിദ് മെഡല്‍ അബുദാബി കിരീടാവകാശി പ്രഖ്യാപിച്ചത്.


പ്രധാന വാർത്തകൾ
 Top