18 September Wednesday

തദ്ദേശീയ മിസൈല്‍ കവചമൊരുക്കി ഇറാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

തെഹ്‌റാന്‍> കടുത്ത ഉപരോധങ്ങളേര്‍പ്പെടുത്തി വീര്‍പ്പുമുട്ടിക്കുന്ന അമേരിക്കയ്ക്ക് മറുപടിയായി തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍കവചം വെളിപ്പെടുത്തി ഇറാന്‍. 200 കിലോമീറ്ററിലേറെ ദൂരപരിധിയില്‍ മിസൈലുകളെ  പ്രതിരോധിക്കാന്‍ ശേഷിയുള്ള സമ്പൂര്‍ണമിസൈല്‍ കവചത്തിന്റെ വിവരങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. വിശ്വാസം എന്ന് അര്‍ഥമുള്ള ബാവര്‍ എന്നാണ് മിസൈല്‍ കവചത്തിന് പേരിട്ടിരിക്കുന്നത്.

ഇറാന്റെ മിസൈല്‍ ആയുധശേഖരത്തില്‍ ബാവര്‍ ഉള്‍പ്പെടുത്തിയതായി പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചതായി വാര്‍ത്തഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായുളള ചരിത്രപരമായ ആണവകരാറില്‍നിന്ന്‌ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയുമായി ഇനി ചര്‍ച്ച തുടരുന്നത് നിരര്‍ഥകമാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ശത്രു മിസൈല്‍ തൊടുക്കുമ്പോള്‍ അവരുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ല. യുക്തിപരമായി പ്രതികരിക്കാത്തവരെ യുക്തിപരമായിനേരിടുകയാണ് വേണ്ടതെന്നും റൂഹാനി പറഞ്ഞു. അമേരിക്കയുടെയും റഷ്യയുടെയും മിസൈല്‍കവച സംവിധാനത്തോട്‌ കിടപിടിക്കുന്നതാണ് ബാവര്‍.

ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷത്തിനിടെ ഇറാന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിയ അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടിരുന്നു.
തുടര്‍ന്ന് ഇറാന്‍ ആക്രമിക്കാന്‍ ട്രംപ് നീക്കം നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top