സന
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ യമനിലെ മാരിബ് നഗരത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധൻ രാത്രിയിലാണ് അൽ-മതാർ മേഖലയിലെ ഒരു സൈനിക കെട്ടിടത്തിന് അടുത്ത് മിസൈലാക്രമണം ഉണ്ടായത്. യമനിലെ വടക്കൻ മേഖലയിൽ സർക്കാരിന്റെ അവസാന ശക്തികേന്ദ്രമാണ് മാരിബ് നഗരം.
രാജ്യത്തെ പ്രധാന ഊർജോൽപ്പാദന മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് പിടിച്ചടക്കുന്നതിനായി ഒരുവർഷമായി ആക്രമണങ്ങളിലൂടെ ഹൂതികൾ മുന്നേറുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..