17 February Sunday
സ‌്പീക്കറുടെ വിദേശയാത്ര ട്രംപ‌് റദ്ദാക്കി

മതിലില്ലാത്ത അമേരിക്ക ദുർബലം: ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

വാഷിങ‌്ടൺ > അതിരുകൾ മതിലുകെട്ടി ശക്തമാക്കാത്ത രാജ്യം ദുർബലവും പ്രതിരോധ ശക്തിയില്ലാത്തതുമായി തീരുമെന്ന‌് പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് പറഞ്ഞു. മെക‌്സിക്കൻ അതിർത്തിയിൽ അമേരിക്ക പണിയാനൊരുങ്ങുന്ന ഉരുക്കുമതിൽ വിവാദമായ സാഹചര്യത്തിൽ പെന്റ‌ഗണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രഷറി അടച്ചുപൂട്ടലിനെ തുടർന്നുണ്ടായ പ്രതിസന്ധി 25–-ാം ദിവസത്തിലേക്ക‌് കടന്ന സന്ദർഭത്തിലാണ‌് പ്രതികരണം.
8 ലക്ഷം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയ സർക്കാരിന്റെ പ്രവർത്തനസ‌്ത‌ംഭനം അമേരിക്കൻ സുരക്ഷാ വിഭാഗത്തെയും ആഭ്യന്തര വിഭാഗത്തെയുമടക്കം ബാധിച്ചു.  5.7 ബില്ല്യൺ ഡോളർ ചെലവിട്ട‌് അതിർത്തിയിൽ മതിൽനിർമിക്കുക എന്ന നിർദേശം ഡെമോക്രാറ്റുകൾക്ക‌് ഭൂരിപക്ഷമുള്ള സഭ തള്ളിയതോടെയാണ‌് ചരിത്രത്തിലെ ദൈർഘ്യമേറിയ ഭരണസ‌്തംഭനത്തിന‌് അമേരിക്ക‌ സാക്ഷിയായത‌്.
ജനപ്രതിനിധി സഭയിലും സെനറ്റിലുമുള്ള ചില ഡെമോക്രാറ്റുകളെങ്കിലും ചർച്ചയ‌്ക്ക‌് തയ്യാറാണെന്നും ‌സ‌്പീക്കർ നാൻസി പെലോസിയാണ‌് തടസ്സമെന്നും ട്രംപ‌് ആരോപിച്ചു. തുടർന്ന‌് പ്രതികാര നടപടിയുടെ ഭാഗമായി സ‌്പീക്കർ നാൻസി  പെലോസിയുടെ വിദേശപര്യടനവും ട്രംപ‌് റദ്ദാക്കി. ഭരണസ‌്തംഭനമാണ‌് യാത്ര റദ്ദാക്കാൻ കാരണമായി ട്രംപ‌് പറയുന്നത‌്. ബ്രസ്സൽസ‌്, ഈജിപ‌്ത‌്, അഫ‌്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ‌് നാൻസി സന്ദർശനം നടത്താനിരുന്നത‌്. ഭരണസ‌്തംഭനം മാറിയാലുടൻ വിദേശയാത്ര പുനഃക്രമീകരിക്കാമെന്നും ട്രംപ‌് പറഞ്ഞു.
അനധികൃത കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയാനുള്ള ‌പരിഹാരമായാണ‌് ട്രംപ‌് മതിലിനെ കാണുന്നത‌്. രാജ്യാതിർത്തിയുടെ സുരക്ഷയാണ‌് പരമപ്രധാനം. ക്രിമിനലുകൾ അമേരിക്കയിൽ കടന്നുകൂടുന്നത‌് തടയുമെന്നും ട്രംപ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top