20 February Wednesday

മെക്‌സിക്കോ പൈപ്പ്‌ലൈൻ സ്‌ഫോടനം: മരണം 79 ആയി

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

മെക്‌സിക്കോ > മെക‌്സിക്കോയിലെ ലാലിപാനിൽ ഇന്ധനക്കുഴൽ സ‌്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 79ആയി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ്‌ റിപ്പോർട്ട്‌. 66പേർ ആശുപത്രിയിൽ ചികിത്സയിലുള്ളതായി ആരോഗ്യമന്ത്രി ജോർജ്ജ്‌ അൽസോസർ പറഞ്ഞു. ഇവരിൽ പലരും 80ശതമാനത്തിന്‌ മുകളിൽ പൊള്ളലേറ്റവരാണ്‌. മരിച്ചവരിൽ മൂന്നു സ‌്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടും.

മൃതദേഹം കണ്ടെത്തിയവരിൽ പലരേയും തിരിച്ചറിയാനാകാത്തവിധം പൊള്ളലേറ്റതിനാൽ ബന്ധുക്കൾക്ക്‌ കൈമാറിയിട്ടില്ല. 55ലധികം മൃതദേഹങ്ങൾ ഡിഎൻഎ ടെസ്‌റ്റിന്‌ വിധേയമാക്കിയ ശേഷമേ സംസ്‌കാരത്തിന്‌ വിട്ടുനൽകൂ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്‌.


 Top