മെക്സിക്കോ സിറ്റി > മെക്സിക്കോ ഇന്ധനക്കുഴൽ സ്ഫോടനത്തിൽ മരണം 73 ആയി. മരിച്ചവരിൽ മൂന്നു സ്ത്രീകളും 12 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടും.
ഹിഡാൽഗോയിൽ ഗാസോലീൻ പൈപ്പ് ലൈനിലെ ഇന്ധനക്കൊള്ളയ്ക്കിടെയാണ് അപകടം. കത്തിക്കരിഞ്ഞ നിലയിലുള്ള നിരവധി മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ധനക്കുഴലിലേക്ക് ഡ്രിൽചെയ്തതാണ് അപകടമുണ്ടാക്കിയത്.
പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് പൈപ്പ് ലൈനിൽനിന്ന് ദ്രാവകം ഉയരത്തിൽ കുതിക്കുന്ന ദൃശ്യം അനേഷണ സംഘത്തിന് ലഭിച്ചു.